കൊഴിഞ്ഞ ഇതളുകള്‍ 

വെണ്ണിലാവിന്‍ മൃദു മന്ദഹാസങ്ങള്‍ പോലെ
അന്പെഴും ഭാഗ്യശ്രീ തന്‍ സുന്ദര മുഖം കാണ്‍കെ
ഓര്‍മതന്‍ മന്ദാരങ്ങള്‍ വിരിയുന്നെന്‍ മനതാരില്‍
ഞാനേതോ വസന്തത്തിന്‍ പുഷ്പങ്ങള്‍ തിരയുന്നു .

ഇഷ്ടത്തിന്‍ വര്‍ണപ്പൂക്കള്‍  വിരിന്ജോരാ ദിനങ്ങളില്‍
മുറ്റത്തെ കണിക്കൊന്ന നിറഞ്ഞൊരാ വിഷുനാളില്‍
തൂമഞ്ഞിന്‍ നൈര്‍മല്യമ്പോള്‍ പുഞ്ചിരി തൂകീ നീയെന്‍
ചാരത്തു നിന്ന നേരം ഓര്‍മയില്‍ തിളങ്ങുന്നു.

ഇന്ന് ഞാനിരിക്കുന്നു നിന്നാത്മ നിശ്വാസങ്ങള്‍
സൌരഭ്യം നിറച്ചൊരാ സുന്ദരതീരത്തിങ്കല്‍
പണ്ടെങ്ങോ കൌമാരത്തിന്‍ കൌതുകം  മാരാതനാല്‍
നിന്‍ കരം  ഗ്രഹിച്ച ഞാന്‍ നിന്‍പ്രിയ കളിത്തോഴന്‍

പൂവുകള്‍ കൊഴിയുമ്പോള്‍ കാലങ്ങള്‍ കടന്നുപോയ്
വസന്തവും ഗ്രീഷ്മങ്ങളും നമ്മളെ തനിച്ചാക്കി.
അന്നൊര പ്രഭാതത്തില്‍ നിന്നാര്‍ദ്ര സ്വരം കേള്‍ക്കെ
ആമോദം പൂണ്ടു ഞാനാ യാത്രക്കായ് ഒരുങ്ങുന്നു. 

കണ്ടു ഞാന്‍ ദൂരത്തായി പുഞ്ചിരി വിടരും നിന്‍
സുന്ദര വദനവും ദീപ്തമാം മിഴികളും
തിരികെ പോരും നേരം നിന്നിലെ കുറുമ്പുകള്‍
കാട്ടി നീ അരിശത്താല്‍ ചുവപ്പിചെന്റെ  മുഖം.

പിന്നീടു കാണുന്നു ഞാന്‍ നിന്‍ നീലമിഴികളില്‍
മൃത്യുവിന്‍ മയക്കവും രക്തത്തിന്‍ നിറച്ചാര്‍ത്തും
നെയ്ത്തിരി കത്തുംപോലെ ദീപ്തമെന്‍ സ്മരണയില്‍
ഇന്നും നിന്ന്നോര്‍മമാത്രം നീര്‍മിഴിപ്പൂക്കള്‍  മാത്രം.

ഇന്ന് ഞാനാശിക്കുന്നു കാലമെന്‍ നെറുകയില്‍
വെള്ളിനൂലുകള്‍ കൊണ്ട് ചിത്രങ്ങള്‍ വരയ്ക്കവേ
കാത്തിരിക്കുന്നു ഞാനെന്‍ മരണത്തിന കാലൊച്ചകള്‍
സ്വാന്ത്വനമരുളാനായ് അണയും നേരം നോക്കി.

ഈ മഞ്ഞുതുള്ളി പോലും ഉഷ്ണബിന്ദുക്കളായ്  മാറും
കാലത്തിന്‍ കരങ്ങളില്‍ മാനുഷജന്മം പോലെ .
ഇനി ഞാന്‍ ഉറങ്ങട്ടെ നിന്‍ നീലമിഴികളില്‍
ജന്മാന്ദരങ്ങളിലും വര്‍ഷമായ് പെയ്യും വരെ.  

ചില നിമിഷങ്ങള്‍ അങ്ങനെയാണ് അവ നമ്മിലെ നമ്മെ നാമറിയാതെ ചില ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും
അവിടെ നമ്മെ കാത്തു ചിലപ്പോള്‍ നമ്മുടെ ബാല്യകാലമുണ്ടാകും ,അല്ലെങ്കില്‍ നമ്മുടെ കൌമാരമുണ്ടാകും .
ഒരിക്കലും മരിക്കാത്ത ഓര്‍മകളിലേക്ക് ഒരു തിരിച്ചുപോക്കാണ് ഈ യാത്ര , ഇവിടെ ഞാന്‍ ഒറ്റയ്ക്ക് എന്റെ യാത്ര
തുടങ്ങിവയ്ക്കുന്നു . കടന്നുപോകുന്ന വഴികളില്‍ ചിലപ്പോള്‍ ഞാന്‍ നിങ്ങളെ കണ്ടെത്തിയെന്നു വരാം ,
അങ്ങനെയെങ്കില്‍ എന്റെ യാത്രകളില്‍ അനുഗാമിയായി എന്നോടൊപ്പം കൂടാം . ഒരിക്കല്‍ കണ്ടുമറന്ന കാഴ്ചകളിലേക്ക്,
കേട്ടുമറന്ന സ്വരങ്ങളിലേക്ക് നമുക്കൊരുമിച്ചു യാത്രപോകാം